പുലിപ്പേടിയില്‍ ഒരു ഗ്രാമം

ശനി, 15 നവം‌ബര്‍ 2014 (18:14 IST)
കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന ജനവാസ പ്രദേശമായ കാട്ടുകുക്കെ ഗ്രാമം പുലിപ്പേടിയില്‍. നാട്ടില്‍ പുലിയിറങ്ങിയതായി വനംവകുപ്പ് സ്ഥിരീകരിച്ചതൊടെയാണ് ഗ്രാമവാസികള്‍ ഭീതിയിലായത്. പുലിയുടേതിനു സമാനമായ കാല്‍പ്പാടുകള്‍ വനംവകുപ്പ് അധികൃതര്‍ കണ്ടെത്തിയതോടെ പ്രദേശത്ത് കര്‍ശന സുരക്ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ പുലിയുണ്ടാകാമെന്നാണ് നിഗമനം.

കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ പല തവണ പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. കാട്ടുകുക്കെയിലും സമീപങ്ങളിലുമായി ഇതിനു പിന്നാലെ പുലിയുടേതിനു സമാനമായ കാ‍ല്‍പ്പാടുകള്‍ കണ്ടെത്തുകയും ചെയ്തു. പ്രദേശത്തെ   വളര്‍ത്തു മൃഗങ്ങളെ കടിച്ചുകൊന്ന നിലയില്‍ വീട്ടുമുറ്റത്ത് കണ്ടത്തിയതോടെയാണ് പുലി ഇറങ്ങിയതായി സംശയമുണ്ടായത്.

തുടര്‍ന്ന് വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. രണ്ടു കിലോമീറ്റര്‍ മാത്രം അകലെ കര്‍ണാകടക വനത്തില്‍ നിന്നെത്തിയതാകാം പുലിയെന്നാണ് സംശയം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക