പൂരത്തിന് നാന്ദി കുറിച്ച് വടക്കുംനാഥന്റെ തെക്കെ ഗോപുര നട തുറന്നു
വ്യാഴം, 8 മെയ് 2014 (15:18 IST)
മഴയുടെ ഭീഷണിയിലും തൃശൂര്‍ പൂരത്തിന്റെ വിളംബരമായി വടക്കുംനാഥ ക്ഷേത്രത്തിന്‍െറ തെക്കേഗോപുര വാതില്‍ തുറന്നു. പൂരത്തിനും ശിവരാത്രിക്കും മാത്രമാണ് ഈ വാതില്‍ തുറക്കാറുള്ളത്.
പൂരത്തില്‍ പങ്കാളിയായ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഗോപുര വാതില്‍ തള്ളിത്തുറക്കുന്നതു കാണാന്‍ നിരവധി ആളുകളാണ് ഗോപുരത്തിനു മുന്നില്‍ എത്തിയത്. ഈ വഴിയിലൂടെയാണ് പൂരം നാളില്‍ കുടമാറ്റത്തിന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ തെക്കോട്ട് ഇറങ്ങുന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങി ശനിയാഴ്ച ഉച്ചവരെയാണ് പൂരം. തിരുവമ്പാടി വിഭാഗത്തിന്‍െറ ആനച്ചമയ പ്രദര്‍ശനം കൗസ്തുഭം ഹാളില്‍ ആരംഭിച്ചു. പാറമേക്കാവിന്‍െറ പ്രദര്‍ശനം ക്ഷേത്രം അഗ്രശാലയില്‍ തുടരുകയാണ്.