ആശങ്ക ഒഴിഞ്ഞു, തൃശൂര്‍ പുലിക്കളിക്ക് മാറ്റമില്ല; നാളെ പുലിയിറങ്ങും

Webdunia
ശനി, 10 സെപ്‌റ്റംബര്‍ 2022 (15:18 IST)
തൃശൂരില്‍ നാളെ നടക്കാനിരിക്കുന്ന പുലിക്കളിയില്‍ മാറ്റമില്ലെന്ന് ടൂറിസം വകുപ്പ്. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തില്‍ അനുശോചിച്ച് നാളെ രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുലിക്കളി മാറ്റുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ പുലിക്കളിക്കും നേരത്തെ തീരുമാനിച്ച കലാപരിപാടികള്‍ക്കും മാറ്റമില്ലെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കി. അതേസമയം, മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article