തൃശ്ശൂരില്‍ ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 1 നവം‌ബര്‍ 2022 (13:44 IST)
തൃശ്ശൂരില്‍ ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. തൃശ്ശൂര്‍ കേച്ചേരിയില്‍ ആണ് സംഭവം. കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെഎ സൈഫുദ്ദീനെയാണ് ആക്രമിച്ചത്. കൈയ്ക്കും കാലിനും പരിക്കേറ്റ ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. കേച്ചേരിയില്‍ നടന്ന ഗ്രാമോത്സവത്തില്‍ സിപിഎം എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍