അഞ്ചേരിയില്‍ 66കാരന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. മുല്ലപ്പിള്ളി വീട്ടില്‍ രാജനാണ് ഭാര്യ ഓമനെയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. കുടുംബ വഴക്കാണ് സംഭവത്തിനു പിന്നിലെന്ന് കരുതുന്നു. ഓമനെയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രാജന്‍ വിറകു പുരയില്‍ തീ കൊളുത്തി മരിക്കുകയായിരുന്നു.