കിണര്‍ വൃത്തിയാക്കുന്നതിനിടെ കിട്ടിയ പെട്ടി തുറന്നപ്പോള്‍ ഞെട്ടി

ശ്രീനു എസ്
ചൊവ്വ, 26 മെയ് 2020 (12:48 IST)
കിണര്‍ വൃത്തിയാക്കുന്നതിനിടെ കിട്ടിയ പെട്ടി തുറന്നപ്പോള്‍ നാട്ടുകാരും പൊലീസും ഞെട്ടി. പെലക്കാട്ടുപയ്യൂരില്‍ പൊറത്തൂര്‍ തോമസിന്റെ കിണറ്റില്‍ നിന്നായിരുന്നു പെട്ടി കിട്ടിയത്. പൊലീസിന്റെ സാനിധ്യത്തിലായിരുന്നു പെട്ടിതുറന്നത്. തുറന്നപ്പോള്‍ പെട്ടി നിറയെ ദ്രവിച്ച ആയിരത്തിന്റെ നോട്ടുകളായിരുന്നു.
 
നോട്ടുനിരോധനം വന്നപ്പോള്‍ കള്ള പണക്കാര്‍ ആരെങ്കിലും പെട്ടികിണറ്റില്‍ കൊണ്ടിട്ടതാകാമെന്നാണ് കരുതുന്നത്. എന്നാല്‍ കള്ളന്‍മാര്‍ ഉപേക്ഷിച്ചതാകാമെന്നും പൊലീസ് സംശയിക്കുന്നു. നാലുവര്‍ഷമായി കിണര്‍ വൃത്തിയാക്കാതെ കിടക്കുകയായിരുന്നെന്നാണ് ഉടമ പൊലീസിനോട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article