സംസ്ഥാനത്ത് പുതിയ സ്വാശ്രയ കോളേജുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ നയമെന്നും അതിനാലാണ് സംസ്ഥാനത്ത് ഇനി പുതിയ സ്വാശ്രയ കോളജുകൾക്ക് അനുമതി നൽകില്ല എന്ന് അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത അധ്യയനവർഷം മുതലായിരിക്കും ഇത് പ്രാബല്യത്തിൽ വരിക.
എയ്ഡഡ് കോളേജുകളിലെ അണ്‍എയ്ഡഡ് കോഴ്‌സുകള്‍ പൊതുവിദ്യാഭ്യാസത്തെ ദുര്‍ബലപ്പെടുത്തും. കഴിഞ്ഞ സര്‍ക്കാരും സിന്‍ഡിക്കേറ്റുകളും അത്തരം കോഴ്‌സുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ സ്കൂളുകൾ തുടങ്ങുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിനകം സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും മികവുറ്റതാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.