തെരഞ്ഞെടുപ്പുഫലം വരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കേ തൃക്കരിപ്പൂരില്‍ സി പി എം - ബി ജെ പി സംഘര്‍ഷം. സംഘര്‍ഷത്തില്‍ നാലു ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ ആയിരുന്നു സംഘര്‍ഷം ആരംഭിച്ചത്.
ബി ജെ പി പ്രവർത്തകരുടെ വീടുകൾ ആക്രമിക്കുകയും ഒരു ഓട്ടോറിക്ഷ കത്തിക്കുകയും ചെയ്തു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേഡകത്ത് സി പി എമ്മിന്റെ നിയന്ത്രണത്തിലുള്ള സാംസ്കാരിക നിലയവും ബസ് കാത്തിരിപ്പു കേന്ദ്രവും അക്രമിസംഘം തകർത്തിട്ടുണ്ട്.
കോൺഗ്രസ് പ്രവർത്തകർക്ക് നേരെയും ഒറ്റപ്പെട്ട ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. മേഖലയിൽ പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സംഘർഷ മേഖലയിൽ തെരഞ്ഞെടുപ്പ് സുരക്ഷക്കെത്തിയ ദ്രുതകർമസേനയിൽ നിന്ന് രണ്ട് കമ്പനിയെ വിന്യസിച്ചിട്ടുണ്ട്.