ശക്തമായ മത്സരം നടക്കുന്ന ആലപ്പുഴയിൽ ഇരുമുന്നണികളേയും പിന്നിലാക്കി പ്രതിപക്ഷ എം എൽ എ തോമസ് ഐസക് തുടക്കം മുതൽ മുന്നിൽ. ആലുവയിൽ യു ഡി എഫ് സ്ഥാനാർത്ഥി അൻവർ സാദത്ത് വ്യക്തമായ ഭൂരിപക്ഷത്തോടെ ലീഡ് ചെയ്യുന്നു.
ഇരുമുന്നണികള്‍ക്കുമൊപ്പം എന്‍ ഡി എയ്ക്കും ഇത് നിര്‍ണായകമായ തെരഞ്ഞെടുപ്പാണ്. ഇത്തവണയും കേരളത്തില്‍ താമര വിരിഞ്ഞില്ലെങ്കില്‍ അത് ബി ജെ പി നേതൃത്വം കൊടുക്കുന്ന എന്‍ ഡി എയ്ക്ക് കനത്ത തിരിച്ചടിയാകും.ആദ്യ ഫലസൂചനകളില്‍ എല്‍ ഡി എഫിനാണ് മുന്‍ തൂക്കം.
ഇക്കുറി സംസ്ഥാനത്ത് ആകെ 2,01,25,321 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ എട്ടിന് മണിമുതലാണ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്. ഒൻപതു മുതൽ ലീഡിങ്ങ് നില അറിയാം. പതിനൊന്ന് മണിയോടെ കേരളം ഭരിക്കുന്നത് ആരാണെന്ന സൂചനകള്‍ ലഭിച്ചു തുടങ്ങും. എന്നാല്‍ ശക്തമായ ഒരു പോരാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെങ്കില്‍ വിധിയറിയാന്‍ 12 മണിവരെ കാത്തിരിക്കേണ്ടിവരും.