ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി എല്‍ഡിഎഫ്. കോട്ടയത്ത് മത്സരിക്കുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗമാണ് തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. സിറ്റിങ് എംപിയായ തോമസ് ചാഴിക്കാടന്‍ തന്നെയാണ് ഇത്തവണയും കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ജനവിധി തേടുക.
ചാഴിക്കാടന് ഒരു തവണ കൂടി അവസരം നല്‍കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി അടക്കം ഏകകണ്‌ഠേന തീരുമാനിക്കുകയായിരുന്നു. എല്‍ഡിഎഫിന്റെ അനുമതിയോടെയാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം.
അതേസമയം യുഡിഎഫില്‍ നിന്ന് ആരായിരിക്കും കോട്ടയത്ത് സ്ഥാനാര്‍ഥിയാകുക എന്നതില്‍ വ്യക്തതയില്ല. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനാണ് കോട്ടയം സീറ്റ് നല്‍കുക. പി.ജെ.ജോസഫ് ലോക്‌സഭയിലേക്ക് ഇല്ലെന്ന നിലപാടിലാണ്. മോന്‍സ് ജോസഫിനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചനയുണ്ട്.