സ്ക്രാപ്പ്-ആക്രിസാധനങ്ങൾ നൽകാമെന്ന പേരിൽ മൂന്നര കോടി തട്ടിയ ദമ്പതികൾ പിടിയിൽ

എ കെ ജെ അയ്യർ
തിങ്കള്‍, 12 ഫെബ്രുവരി 2024 (15:54 IST)
പാലക്കാട്: സ്ക്രാപ്പ് ആക്രിസാധനങ്ങൾ നൽകാമെന്ന പേരിൽ മൂന്നര കോടി തട്ടിയ ദമ്പതികൾ പോലീസ് പിടിയിലായി. പട്ടാമ്പി ഞാങ്ങാട്ടിരി മേലേടത്ത് ജീജാ ഭായി (48), ഭർത്താവ് കെ.സി.കണ്ണൻ (60) എന്നിവരാണ് പിടിയിലായത്.
 
ആന്ധ്രാ പ്രദേശ് സ്വദേശികളുടെ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ജില്ലാ ക്രൈം ബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. സ്ക്രാപ്പ്-ആക്രിസാധനങ്ങൾ നൽകാമെന്ന പേരിൽ 3.51 കോടി തട്ടിയെടുത്തു എന്നാണു കേസ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article