ആരുടെയെങ്കിലും ഭൂമി അന്യായമായി തട്ടിയെടുക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കു നേരെ നിയമത്തിന്റെ ബുള്‍ഡോസര്‍ ഉരുളുമെന്ന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കൊട്ടക്കാന്പൂര്‍ ഭൂമി വിഷയത്തില്‍ തന്നോടുള്ള വിരോധമാണ് ജോയിസ് ജോര്‍ജ് എംപി പ്രകടിപ്പിക്കുന്നതെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.