സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ്: ചെലവ് 175 കോടി രൂപ

Webdunia
ചൊവ്വ, 17 മെയ് 2016 (10:37 IST)
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഒട്ടാകെ ചെലവായ തുക 175 കോടി രൂപ വരുമെന്ന് കണക്കാക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനു മാത്രം 85 കോടി രൂപയാണു ചെലവായത്. ആദ്യം ബജറ്റ് അനുസരിച്ച് 70 കോടി രൂപയായിരുന്നു എങ്കിലും ഇത് തികയാതെ വന്നപ്പോള്‍ സര്‍ക്കാര്‍ വീണ്ടും 15 കോടി രൂപ അധികമായി നല്‍കുകയായിരുന്നു.
 
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാനായി 120 കമ്പനി കേന്ദ്ര സേനയെയായിരുന്നു നിയോഗിച്ചിരുന്നത്. ഇതിനായി 85 കോടി രൂപയാണു ചെലവു വന്നത്. ഇതിനൊപ്പം കൊല്‍ക്കത്തയില്‍ നിന്നുള്ള സേനയെ വിമാനമാര്‍ഗ്ഗം എത്തിച്ചതിനുള്ള ചെലവ് 195 കോടി രൂപയുമായി.
 
വിവിധ ജില്ലകളില്‍ ചെലവിനായി ജില്ലാ കളക്ടര്‍മാര്‍ക്ക് ഒന്നര കോടി രൂപ വീതം നല്‍കാന്‍ തീരുമാനിച്ചിരുന്നു എങ്കിലും ഇതില്‍ കൂടുതല്‍ തുകയാണ് അവര്‍ ആവശ്യപ്പെട്ടത്.  കണ്ണൂരിലും മലപ്പുറത്തുമാണ് ഏറ്റവും അധിക തുക ചെലവഴിക്കേണ്ടി വന്നത്. ജില്ലാ കളക്ടര്‍മാര്‍ക്ക് 50 കോടി രൂപയിലധികമാണു നല്‍കിയത്. 
 
10 കോടി രൂപ പ്രിന്‍റിംഗ്, 7.5 കോടി രൂപ മറ്റ് സ്റ്റേഷനറി വക ചെലവുകള്‍ക്കും നല്‍കിയപ്പോള്‍ ഒരു കോടി രൂപ വിരലില്‍ തേയ്ക്കുന്നതിനുള്ള മഷിക്കാണു ചെലവു വന്നത്
Next Article