തിരുവനന്തപുരത്തെ വലിയവേളിയില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വലിയവേളി സ്വദേശിയായ ബിജു അലക്‌സാണ്ടറാണ് ആത്മഹത്യ ചെയ്തത്.
ചില യു ഡി എഫ് നേതാക്കളുടെ പീഡനം മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് ബിജുവിന്റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തു.
രാഷ്ട്രീയപരമായ കാരണങ്ങളാള്‍ ഇരുപാര്‍ട്ടിക്കാരും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇന്നലേയും ഇരു വിഭാഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.