യുവാക്കള്‍ നല്‍കുന്ന പിന്തുണ തനിക്ക് പ്രതീക്ഷ നൽകുന്നു: ശ്രീശാന്ത്

ഞായര്‍, 27 മാര്‍ച്ച് 2016 (11:44 IST)
യുവാക്കള്‍ നല്‍കുന്ന പിന്തുണ തനിക്ക് പ്രതീക്ഷ നൽകുന്നുവെന്ന് ബി ജെ പി സ്ഥാനാർഥി എസ് ശ്രീശാന്ത്. പാ‍ർട്ടിയുടെ മികച്ച പിന്തുണയാണ് തനിക്കുള്ളത്. സ്ഥാനാർഥിയായി മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനുശേഷം ആദ്യമായി തിരുവനന്തപുരത്ത് എത്തിയ ശ്രീശാന്ത് മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ ശ്രീശാന്ത് തിരുവനന്തപുരം മണ്ഡലത്തിൽനിന്നാണ് ജനവിധി തേടുന്നത്. തിരുവനന്തപുരത്തു സുരേഷ് ഗോപി ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷമായിരുന്നു ശ്രീശാന്തിനെ മൽസരിപ്പിക്കാൻ ബി ജെ പി നേതൃത്വം തയാറായത്.
 
 

വെബ്ദുനിയ വായിക്കുക