കേരളത്തിൽ തൊഴിൽ ചെയ്യാൻ കഴിയുന്നവരിൽ 10 ശതമാനത്തോളം ആളുകളും പ്രവാസികളാണ്. അതിൽ പകുതിയിലധികം പേരും സൗദിയിലാണുള്ളത്. തൊഴിൽ പ്രശ്നവുമായി ബന്ധപ്പെട്ട് ഇവിടുത്തെ പ്രവാസി കുടുംബം ആശങ്കയിലാണുള്ളത്. അതിനാൽ തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കാനും അവരുമായി സംസാരിക്കാനും കേരളത്തിൽ നിന്നൊരു മന്ത്രി പോകുന്നത് നല്ലതായിരിക്കുമെന്നതിലാണ് ഇങ്ങനൊരു നിലപാട് സ്വീകരിച്ചതെന്ന് പിണറായി വിജയൻ പറഞ്ഞു.
സൗദിയിൽ കുടുങ്ങി കിടക്കുന്നവരുടെ കാര്യത്തിൽ കേന്ദ്രം നടപടിയെടുത്തില്ല എന്ന് പരാതിയില്ല. പക്ഷേ ഒരു കേന്ദ്രമന്ത്രി സൗദിയിൽ സന്ദർശനം നടത്തിയ സ്ഥിതിക്ക് സംസ്ഥാനത്ത് നിന്നുമുള്ള ഒരു മന്ത്രിയെ ഇക്കാര്യത്തിൽ അനുവദിക്കാത്തത് എന്താണെന്ന് മനസ്സിലാകുന്നില്ല.ഇക്കാര്യത്തിൽ ദുരൂഹതയുണ്ട് എന്നാൽ രാഷ്ടീയലക്ഷ്യമുണ്ടെന്ന് കരുതുന്നില്ല എന്നും അത്തരമൊരു നിലപാട് കേന്ദ്രം സ്വീകരിക്കരുതായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.