മലയിന്‍കീഴ് സ്വദേശിയില്‍ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് 3 നൈജീരിയക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. മലയിന്‍കീഴ് സ്വദേശിക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ ലോട്ടറി ലഭിച്ചു എന്നും ഇത് ലഭിക്കാനായി തുടക്കത്തില്‍ വന്‍ തുകയുടെ ക്ലീയറന്‍സിനായി ചില ചിലവുകള്‍ ഉണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു പലതവണകളായി ഇവര്‍ 30 ലക്ഷം രൂപ തട്ടിയെടുത്തത് എന്ന് പൊലീസ് അറിയിച്ചു.