തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള തീരദേശപാതയ്ക്ക് വഴിതെളിയുന്നു. ആദ്യഘട്ടം ഈ വർഷം പൂർത്തിയാക്കും. ഇതിന്റെ ഭാഗമായി വിശദമായ പദ്ധതിരേഖ തയ്യാറാക്കാൻ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിർദേശം നൽകി. സംസ്ഥാന തീരമേഖല വികസന കോർപ്പറേഷനാണ് മന്ത്രി നിർദേശം നൽകിയത്. കടലോര പാതയായതിനാൽ വിനോദസഞ്ചാര മേഖലയ്ക്കും ഇത് ഏറെ ഗുണം ചെയ്യുമെന്നാന് നിഗമനം.
ഹാർബർ എഞ്ചിനീയറിങ്ങ് വിഭാഗത്തിന്റെ സഹായത്തോടു കൂടിയാണ് പദ്ധതി ആരംഭിക്കുക. 8 മുതൽ 12 മീറ്റർ വരെയാണ് ഇതിനായി തീരദേശപാത വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. സ്ഥലലഭ്യതയ്ക്ക് അനുസരിച്ചാവും വീതിയുടെ കാര്യത്തിൽ ക്രമീകരണം കൊണ്ടുവരിക.