കാണാതായ വ്യോമസേന വിമാനം കണ്ടെത്താൻ കേന്ദ്ര സർക്കാർ അമേരിക്കയുടെ സഹായം തേടി. വിമാനം കാണാതായ സംഭവത്തിൽ അട്ടിമറി സാധ്യത വളരെ കുറവെന്നാണ് സർക്കാർ പറയുന്നത്. പ്രതിരോധമന്ത്രി മൻമോഹർ പരീക്കർ ആണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്. വിമാനം കണ്ടെത്താനുള്ള എല്ലാ മാർഗങ്ങളും സ്വീകരിച്ചിട്ടുണ്ട്.
വിമാനം കാണാതായതിനു മുൻപ് അതിൽ നിന്നുമുള്ള സിഗ്നലുകൾ അമേരിക്കൻ ഉപഗ്രഹങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാവികസേനയുടെ 10 കപ്പലും അന്തർവാഹിനിയും വിമാനത്തിനു വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് രണ്ട് മലയാളികളടക്കം 29 പേരുള്ള എ എൻ 32 വിമാനം കാണാതായത്.