പഴകിയ ഭക്ഷണം പിടികൂടി

Webdunia
തിങ്കള്‍, 23 ജൂണ്‍ 2014 (14:55 IST)
തലസ്ഥാന നഗരിയില്‍ നഗരസഭാ പരിധിയിലുള്ള ഹോട്ടലുകളില്‍ ഹെല്‍ത്ത് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. പട്ടത്തെ ഹോട്ടല്‍ സ്പൈസ് ഹട്ട്, കേശവദാസപുരത്തെ ചിന്നൂസ്, അനന്തപുരി കോഫി ബാര്‍, ബിസ്മി ഹോട്ടല്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ശുചിത്വ നിലവാരം തൃപ്തികരമല്ലെന്ന് കണ്ടെത്തി.

ഹോട്ടല്‍ ചിന്നൂസില്‍ പഴകിയ ചിക്കന്‍ ഫ്രൈ, മീന്‍ ഫ്രൈ, ബീഫ് കറി എന്നിവയും ഹോട്ടല്‍ സ്പൈസ് ഹട്ടില്‍ നിന്ന് പഴകിയ ചോറും ചിക്കന്‍ ഫ്രൈയും കണ്ടെടുത്ത് നശിപ്പിച്ചു. തുടര്‍ന്ന് ഈ ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.

ഹെല്‍ത്ത് സ്വാഡിന്‌ നന്തന്‍കോട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജെ ജോസഫ് സിംഗ് നേതൃത്വം നല്‍കി. പരിശോധന തുടര്‍ന്നും ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.