കേരളത്തില്‍ കടലാക്രമണത്തിന് സാധ്യത

Webdunia
ഞായര്‍, 8 ജൂണ്‍ 2014 (16:05 IST)
അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ കടലാക്രമണത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തിരമാലകള്‍ ആറടി വരെ ഉയര്‍ന്നേക്കും. വിഴിഞ്ഞം, കാസര്‍കോട് തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

കേരളാ, ലക്ഷദ്വീപ് തീരങ്ങളില്‍ കനത്ത കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ട്. കാറ്റിന് 50 മുതല്‍ 60 കിലോമീറ്റര്‍ വേഗതയുണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു.