പാര്‍ട്ടി പുനഃസംഘടനയാണ് അത്യാവശ്യം: കെ മുരളീധരന്‍

Webdunia
ഞായര്‍, 8 ജൂണ്‍ 2014 (12:20 IST)
നിലവില്‍ മന്ത്രിസഭാ പുനഃസംഘടനയെക്കാള്‍ അത്യാവശ്യം പാര്‍ട്ടി പുനഃസംഘടനയെന്ന് കെ മുരളീധരന്‍ എംഎല്‍എ. മന്ത്രിസഭാ പുനഃസംഘടന യുഡിഎഫിലെ ഐക്യം തകര്‍ക്കുമെന്ന് താന്‍ കരുതുന്നില്ല. പുനഃസംഘടനയെ കുറിച്ച് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമാണെന്നും മുരളീധരന്‍ വ്യക്തമാക്കി.