പാർട്ടി തീരുമാനിച്ചാല്‍ അസീസ് മന്ത്രിയാകും: ഷിബു ബേബിജോണ്‍

Webdunia
തിങ്കള്‍, 2 ജൂണ്‍ 2014 (16:29 IST)
ലയനത്തിനുശേഷം പാർട്ടി തീരുമാനിച്ചാല്‍ എഎ അസീസ് മന്ത്രിയാകുമെന്ന് ആർഎസ് പി (ബി)​ നേതാവ് ഷിബു ബേബിജോണ്‍ വ്യക്തമാക്കി. എന്നാല്‍ കൂടുതല്‍ വകുപ്പുകൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടതിൽ തെറ്റില്ല. നേരത്തെ താന്‍ മോഡിയെ കണ്ടത് മഹാഅപരാധമായി ചിലർ കണ്ടു. ഇന്ന് ആ അവസ്ഥ മാറിയെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു. അൺഎയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക‌ർക്ക് കുറഞ്ഞ വേതനം ലഭിക്കുന്നതിന് നിയമ നിർമാണം നടത്തുമെന്നും മന്ത്രി അറിയിച്ചു.