ബാര്‍ ലൈസന്‍സ്: സതീശന് മുരളീധരന്റെ പിന്തുണ

Webdunia
ഞായര്‍, 4 മെയ് 2014 (14:08 IST)
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ വിടി സതീശന് കെ മുരളീധരന്റെ തുറന്ന പിന്തുണ. ബാര്‍ ലൈസന്‍സ് കാര്യത്തില്‍ സതീശന്റേത് പ്രായോഗിക നിലപാടാണെന്നും ആ നിലപാടിനോട് തനിക്ക് പൂര്‍ണ്ണ പിന്തുണയുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഈ വിഷയത്തില്‍ വിഎം സുധീരന്‍ നേരിട്ട് ഇടപെടണമെന്നും. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കുന്നവരെ മദ്യലോബിയെന്ന് മുദ്ര കുത്തരുതെന്നും മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ബാര്‍ ലൈസന്‍സ് കാര്യത്തില്‍ വിഎം സുധീരനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ തുറന്നടിച്ചത്.