അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സ്വകാര്യ ബസ്സുടമകളുമായി ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചര്‍ച്ച നടത്തും. ഇന്ന് കോട്ടയത്ത് ടിബിയില്‍വെച്ച് നാലുമണിക്കാണ് ചര്‍ച്ച.
നാളെ മുതലാണ് സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
മിനിമം ചാര്‍ജ്ജ് 10 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ റദ്ദാക്കുക എന്നീ ആവശ്യങ്ങളാണ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഉന്നയിക്കുന്നത്. നേരത്തേ ഇവര്‍ പ്രഖ്യാപിച്ചിരുന്ന സമരം തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് മാറ്റിവെയ്ക്കുകയായിരുന്നു.