പൂരപ്രേമികളുടെ പ്രിയപ്പെട്ട തിരുവമ്പാടി ശിവസുന്ദര്‍ ചരിഞ്ഞു

ഞായര്‍, 11 മാര്‍ച്ച് 2018 (10:48 IST)
പൂരപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരൻ തിരുവമ്പാടി ശിവസുന്ദർ ചരിഞ്ഞു. തൃശൂരിൽ വച്ച് ഇന്നു പുലർച്ചെ മൂന്നിനായിരുന്നു ശിവസുന്ദര്‍ യാത്രയായത്. പതിനഞ്ചു വർഷമായി തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനായി തിടമ്പേറ്റിയിരുന്നു. 
 
വ്യവസായി ടി.എ. സുന്ദർ മേനോൻ 2003ലാണ് ആനയെ തിരുവമ്പാടി ക്ഷേത്രത്തിൽ  നടയിരുത്തിയത്. പൂക്കോട് ശിവൻ എന്നായിരുന്നു ആദ്യത്തെ പേര്. തിരുവമ്പാടി ക്ഷേത്രത്തിൽ നടയിരുത്തിയതോടെ പേര് തിരുവമ്പാടി ശിവസുന്ദർ എന്നായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍