അരുണ്‍ ഗോപിയുടെ ആദ്യചിത്രം രാമലീല 50 കോടി ക്ലബില്‍ ഇടം പിടിച്ച സിനിമയാണ്. പ്രണവിനെ നായകനാക്കി ചെയ്യുന്ന ചിത്രം 100 കോടി ക്ലബില്‍ ഇടം പിടിക്കുന്ന വിധം ഒരുക്കാനാണ് അരുണ്‍ ഗോപിയുടെ പ്ലാന്‍. പുലിമുരുകനും രാമലീലയുമെടുത്ത് മലയാളികളെ വിസ്മയിപ്പിച്ച ടോമിച്ചന്‍ മുളകുപാടം തന്നെയാണ് ഈ സിനിമയും നിര്‍മ്മിക്കുന്നത് എന്നത് പ്രതീക്ഷകള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്നു.