അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി

വ്യാഴം, 20 ഏപ്രില്‍ 2017 (14:30 IST)
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി. തിരുവാഭരണങ്ങളിലെ രണ്ടാം തരം മാലയും നവരത്‌നങ്ങള്‍ പതിച്ച പതക്കവുമാണ് കാണാതായത്. കഴിഞ്ഞ വിഷുദിനത്തിലാണ് ഇതിന്റെയെല്ലാം ചുമതലക്കാരനായ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തിരുവാഭരണങ്ങളും മറ്റും ഭഗവാന് ചാര്‍ത്താനായി ക്ഷേത്രം മേല്‍ശാന്തിയെ ഏല്‍പ്പിച്ചത്. 
 
പിന്നീട് ആഭരണങ്ങൾ തിരികെ ഏൽപ്പിച്ചപ്പോഴായിരുന്നു പതക്കം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇതേതുടര്‍ന്ന് ഇന്നലെ ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്ക് ഭക്തര്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷണര്‍  ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയത്.

വെബ്ദുനിയ വായിക്കുക