ഗൃഹപ്രവേശം കഴിഞ്ഞ് രണ്ടാം നാൾ വീട്ടിൽ കള്ളനെത്തി, സ്വർണവും പണവും കവർന്ന് ബെർത്ത്‌ഡേ കേക്കും പലഹാരങ്ങളും കഴിച്ച് മടക്കം

ചൊവ്വ, 21 മെയ് 2019 (12:59 IST)
കണ്ണൂർ: വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞ് രണ്ടാം ദിവസം തന്നെ വീട്ടിൽ കള്ളൻ കയറി ഇരട്ടക്കുളങ്ങര പുതിയ പുരയിൽ പി പി സുനീഷിന്റെ വീട്ടിലാണ് കള്ളൻ കയറിയത്. കഴിഞ്ഞ ദിവസം പുലർച്ചയോടെയായിരുനു സംഭവം. അടുക്കള വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന കള്ളൻന്റെ ആദ്യ നോട്ടം പതിഞ്ഞത് ഫ്രിഡ്ജിലേക്കാണ്. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ബർത്ത്‌ഡേ കേക്കും പലഹാരങ്ങളും ആദ്യം തന്നെ കൈക്കലാക്കി. 
 
പിന്നീട് വീട്ടിൽ സൂക്ഷിച്ചിരുന്ന 22,000 രൂപയും, രണ്ട പവനോളം വരുന്ന സ്വർണ വളയും കമ്മലും കവർന്നു. തിരിക മടങ്ങും വഴി വീടിന്റെ കിണറ്റിൽ കരയിലിരുന്നാണ് ഫ്രിഡ്ജിൽനിന്നും എടുത്ത കേക്കും പലഹാരങ്ങളും കള്ളൻ അകത്താക്കിയത് എന്നാണ് കരുതുന്നത്. ഇവിടെനിന്നും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസും ഡോഗ് സ്ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍