കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലയില്‍ മോഷണം; 23 ലക്ഷം രൂപ നഷ്ടപ്പെട്ടു, ഒന്‍പത് പേർക്ക് സസ്പെൻഷൻ

Webdunia
ചൊവ്വ, 13 സെപ്‌റ്റംബര്‍ 2016 (15:07 IST)
കണ്‍സ്യൂമര്‍ഫെഡിന്റെ പൊൻകുന്നം ബവ്റിജസ് ഔട്ട്‍ലെറ്റിൽ മോഷണം. ഇന്നലെ രാത്രി 9.30നു ശേഷമായിരുന്നു മോഷണം നടന്നത്. 23 ലക്ഷം രൂപയാണ് മോഷണം പോയത്. രണ്ടാം തവണയാണ് ഇതേ ഔട്ട്ലെറ്റില്‍ മോഷണം നടക്കുന്നത്. ബവ്റിജസ് ഔട്ട്‍ലെറ്റിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
 
ജീവനക്കാർ മനപ്പൂർവ്വം വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഒൻപതു ജീവനക്കാരെ കൺസ്യൂമർഫെഡ് സസ്പെൻഡ് ചെയ്തു. ഔട്ട്ലറ്റിൽ പണം സൂക്ഷിക്കുന്നുണ്ടെങ്കിൽ അക്കാര്യം നേരത്തെ അറിയിക്കണമെന്നു പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ജീവനക്കാർ മനപ്പൂർവ്വം വീഴ്ചവരുത്തിയെന്നും പൊലീസിന്റെ നിർദ്ദേശം ജീവനക്കാർ പാലിച്ചില്ലെന്നും അധികൃതർ പറഞ്ഞു.
Next Article