തെച്ചിക്കോട്ട് രാമചന്ദ്രന്റെ പാപ്പാന് ഷിബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇയാള്‍ക്ക് 40 വയസ്സ് ആയിരുന്നു. ചോറില്‍ ബ്ലേഡിട്ട് തെച്ചിക്കോട്ട് രാമചന്ദ്രന് എന്ന ആനയെ അപായപ്പെടുത്താനുള്ള ശ്രമത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ഷിബു ആത്മഹത്യ ചെയ്തത്.
ആനയുടെ ഒന്നാം പാപ്പാന് ആയിരുന്നു ഷിബു. വെള്ളിയാഴ്ചയാണ് ഷിബുവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നുരാവിലെ 7.45 ന് മരണം സംഭവിച്ചു.
ആനയ്ക്ക് നല്‍കാനായി തയ്യാറാക്കിയ ചോറില്‍ ബ്ലേഡ് കഷണങ്ങള്‍ കണ്ടെത്തിയത് ഷിബുവായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഷിബു ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. ചോദ്യം ചെയ്യലിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ഷിബുവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.