കേരളത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

വ്യാഴം, 7 ജൂലൈ 2016 (10:36 IST)
സംസ്ഥാനത്ത് ഒരാഴ്ചയ്ക്കുള്ളില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്‌ടര്‍ ജനറല്‍ എല്‍ എസ് റാത്തോഡ് പറഞ്ഞതാണ് ഇക്കാര്യം. നിലവില്‍ സാധാരണനിലയിലാണ് സംസ്ഥാനത്ത് കാലവര്‍ഷമെന്നും അദ്ദേഹം വ്യക്തമാക്കി.
 
പ്രതീക്ഷിച്ച നിലയില്‍ തന്നെ കേരളത്തിലും ഇന്ത്യയിലാകമാനവും മണ്‍സൂണ്‍ കിട്ടിയെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. നിലവില്‍ ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മാത്രമാണ് മഴയുടെ അളവ് കുറഞ്ഞത്. ജൂലൈ അവസാന വാരത്തോടെ ഇവിടങ്ങളിലും മഴ ശക്തമാവുമെന്നാണ് പ്രതീക്ഷയെന്നും എല്‍ എസ് റാത്തോഡ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക