സ്റ്റെഫി ഗ്രാഫ് സംസ്ഥാനത്തിന്റെ ആയുര്‍വേദ അംബാസഡറാകും

ബുധന്‍, 24 ജൂണ്‍ 2015 (11:47 IST)
ഒരു കാലത്ത് ടെന്നീസ് ലോകത്തിന്റെ റാണിയായിരുന്ന സ്റ്റെഫി ഗ്രാഫ് സംസ്ഥാനത്തിന്റെ ആയുര്‍വേദ ടൂറിസം അംബാസഡറാകും. ടെന്നീസില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്നു സ്റ്റെഫി ഗ്രാഫ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
 
ആയുര്‍വേദ ടൂറിസത്തിന്റെ സാധ്യതകള്‍ ഉള്‍ക്കൊണ്ട് ബന്ധപ്പെട്ട വകുപ്പുകളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അന്തര്‍ദേശീയ തലത്തിലെ ഒരു പ്രശസ്ത താരത്തെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ തീരുമാനിച്ചത്.
 
നേരത്തെ തന്നെ, കേരളത്തിലെ ആയുര്‍വേദ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകാന്‍ സമ്മതമാണെന്ന് സ്‌റ്റെഫി ഗ്രാഫ് അറിയിച്ചിരുന്നു. നാല്പത്തിയാറുകാരിയായ സ്റ്റെഫി ജര്‍മന്‍ സ്വദേശിയാണ്.

വെബ്ദുനിയ വായിക്കുക