ടെലഫോണ്‍ ബില്‍ അടച്ചില്ല; മുന്‍ രാഷ്‌ട്രപതി കലാമിന് ജപ്‌തി നോട്ടീസ്

വെള്ളി, 4 ഡിസം‌ബര്‍ 2015 (15:52 IST)
ടെലഫോണ്‍ ബില്‍ അടയ്ക്കാത്തതിനാല്‍ അന്തരിച്ച മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്‌ദുള്‍ കലാമിന് ബി എസ് എന്‍ എല്ലിന്റെ ജപ്‌തി നോട്ടീസ്. 
 
തിരുവനന്തപുരം രാജ്ഭവനിലെ അനന്തപുരി സ്യൂട്ടിൽ താമസിച്ച കാലയളവിൽ ടെലിഫോൺ ഉപയോഗിച്ച വകയായി കണക്കാക്കിയ 1,026 രൂപ അടക്കണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്.
 
രാഷ്‌ട്രപതിയുടെ കാലാവധി കഴിഞ്ഞ ശേഷം തിരുവനന്തപുരത്ത് എത്തിയപ്പോൾ എടുത്ത 2724800 എന്ന ലാൻഡ് ഫോൺ നമ്പറിലാണ് കുടിശിക. ബിൽ അടച്ചില്ലെങ്കിൽ സ്ഥാവര ജംഗമ വസ്തുവിലൂടെ തുക തിരിച്ചു പിടിക്കുമെന്നും ജപ്തി നോട്ടീസിൽ പറയുന്നു.
 
അതേസമയം, കുടിശിക വിഷയം ബി എസ് എൻ എൽ അറിയിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയ രാജ്‌ഭവന്‍ അധികൃതർ ബില്‍ അടച്ചതായി അറിയിച്ചു.

വെബ്ദുനിയ വായിക്കുക