സ്കൂളില്‍നിന്നും പുറത്താക്കിയ അധ്യാപകന്‍ മരിച്ച നിലയില്‍

Webdunia
ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (18:51 IST)
മലപ്പുറം മൂന്നിയൂരിലെ സ്കൂളില്‍ നിന്നും പുറത്താക്കിയ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടത്തെി. മൂന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന്‍ കെ.കെ. അനീഷിനെയാണ്(36) പാലക്കാട് മലമ്പുഴയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. പിരിച്ചു വിടലിനെതിരെ തിരുവോണ നാളില്‍ പട്ടിണിസമരം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു അനീഷ്.
 
സ്കൂളിലെ പ്യൂണുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തത്. പ്യൂണിനെ മര്‍ദ്ദിച്ചതിന്റെ പേരില്‍ അധ്യാപകനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. അധ്യാപകനെ പിരിച്ച് വിട്ടതിനെതിരേ സംയുക്തസമരസമിതി സ്കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അധ്യാപകനെതിരെ കള്ളക്കേസ് ചമക്കുകയാണെന്ന് ആരോപിച്ചായിരുന്നു സമരസമിതി പ്രവര്‍ത്തകരുടെ മാര്‍ച്ച്.