വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

Webdunia
തിങ്കള്‍, 30 ജൂണ്‍ 2014 (16:27 IST)
സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. വേങ്ങേരി യു.പി.സ്കൂള്‍ അധ്യാപകനായ നന്മണ്ട നെല്ലിയില്‍ വീട്ടില്‍ ഹരിദാസ് എന്ന 54 കാരനാണ്‌ അറസ്റ്റിലായത്.
 
സ്കൂള്‍ തുറന്ന നാള്‍ മുതല്‍ അധ്യാപകന്‍ തന്‍റെ രഹസ്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും മറ്റും ചെയ്തതായി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മാതാപിതാക്കളോട് പരാതിപ്പെട്ടത് അനുസരിച്ച് അവര്‍ ചേവായൂര്‍ പൊലീസില്‍ പരാതിപ്പെടുകയാണുണ്ടായത്. അന്വേഷണത്തില്‍ ഇയാള്‍ മറ്റ് പല വിദ്യാര്‍ഥിനികളെയും ഇതുപോലെ പീഡിപ്പിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണു പൊലീസ് അറസ്റ്റ് ചെയ്തത്.
 
അറസ്റ്റിലായ അധ്യാപകനെ കോഴിക്കോട് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‍ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.