'ടൗട്ടെ' കരയിലേക്ക് പ്രവേശിക്കാന്‍ പോകുന്നത് 185 കിലോമീറ്റര്‍ വേഗതയില്‍; കേരളത്തില്‍ വരും മണിക്കൂറുകളില്‍ പരക്കെ മഴയ്ക്ക് സാധ്യത

തിങ്കള്‍, 17 മെയ് 2021 (16:07 IST)
'ടൗട്ടെ' ചുഴലിക്കാറ്റ് കരയിലേക്ക്. അതിതീവ്ര ചുഴലിക്കാറ്റ് ഇന്ന് രാത്രിയില്‍ ഗുജറാത്ത് തീരത്ത് പോര്‍ബന്തറിനും മാഹുവാക്കും ഇടയില്‍ പരമാവധി മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗതയില്‍ കരയിലേക്ക് പ്രവേശിക്കാനാണ് സാധ്യത. കേരളത്തില്‍ വരുംമണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തില്‍ എല്ലാ ജില്ലകളിലും പ്രത്യേകിച്ച് മധ്യ വടക്കന്‍ കേരളത്തില്‍ ഇന്ന് മഴയ്ക്ക് സാധ്യത. അതിശക്തമായ ചുഴലിക്കാറ്റായി ടൗട്ടെ മാറിയിട്ട് മൂന്ന് മണിക്കൂര്‍ പിന്നിട്ടു. ഇനിയുള്ള സഞ്ചാരപദം നിര്‍ണായകമാണ്. 

മേയ് 17-ന് തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മേയ് 18-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 എം.എം. മുതല്‍ 115 എം.എം. വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ഥമാക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍