തീരമേഖലയില്‍ കടല്‍ക്ഷോഭം ശക്തം; ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു

ശ്രീനു എസ്

ശനി, 15 മെയ് 2021 (17:09 IST)
കൊടുങ്ങല്ലൂര്‍ താലൂക്കിന്റെ തീരമേഖലയില്‍ കടല്‍ക്ഷോഭം ശക്തമായതോടെ തീരദേശ പഞ്ചായത്തുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. എറിയാട് പഞ്ചായത്തില്‍ ഒന്നും എടവിലങ്ങ് പഞ്ചായത്തില്‍ രണ്ടും ശ്രീനാരായണപുരം പഞ്ചായത്തില്‍ ഒന്നും വീതമാണ് ക്യാമ്പുകള്‍ തുറന്നത്. നാല് ക്യാമ്പുകളിലായി 83 ആളുകള്‍ താമസമാരംഭിച്ചിട്ടുണ്ട്.
 
ക്യാമ്പുകളില്‍ താമസിക്കാനെത്തുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്നവരെ ഡി സി സി, സി എഫ് എല്‍ ടി സി എന്നിവിടങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കും. എടവിലങ്ങ് പഞ്ചായത്തിലെ കാര ഫിഷറീസ് സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ 10 കുടുംബങ്ങളിലായി 32 അംഗങ്ങളുണ്ട്. ഇതില്‍ 12 പേര്‍ പുരുഷന്മാരും 14 പേര്‍ സ്ത്രീകളും ആറ് പേര്‍ കുട്ടികളുമാണ്. എടവിലങ്ങ് കാര സെന്റ് ആല്‍ബന സ്‌കൂളില്‍ 7 കുടുംബങ്ങളിലായി 27 പേര്‍. 12 പുരുഷന്‍മാരും 9 സ്ത്രീകളും 6 കുട്ടികളും ഉണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍