തിങ്കളാഴ്ച മുതല്‍ തമിഴ്നാട്ടിൽ പുതിയ നിയന്ത്രണങ്ങൾ. സമ്പൂർണ ലോക്ക് ഡൗണിന് സമാനമായ സ്ഥിതിയാണ് നിലനിൽക്കുന്നത്. തിങ്കളാഴ്ചമുതല്‍ ആരാധനാലയങ്ങള്‍, ബ്യൂട്ടിപാര്‍ലറുകള്‍, സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പ് എന്നിവ അടച്ചിടും. ഹോട്ടല്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ പാഴ്സല്‍ ആഹാരം മാത്രമേ അനുവദിക്കുകയുള്ളു. വിവാഹ ചടങ്ങുകള്‍ക്ക് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും പങ്കെടുക്കാം.