മഴക്കെടുതികള്‍ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എല്ലാ ജില്ലകളിലെയും കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടാന്‍ പൊലീസ്, അഗ്നിശമന സേനകള്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു.