'പ്രതികാരത്തിന്റെ പ്രതാപമല്ല എന്റെ ലക്ഷ്യം, വ്യക്തിപരമായ വിമരശനത്തെ പുച്ഛ്ത്തോടെ അവഗണിക്കുന്നു'; ടി എൻ പ്രതാപനെതിരെ അടൂർ പ്രകാശൻ

വെള്ളി, 18 മാര്‍ച്ച് 2016 (13:18 IST)
പ്രതികാരത്തിന്റെ പ്രതാപമല്ല എന്റെ ലക്ഷ്യം പ്രവൃത്തിയുടെ സത്യസന്ധതയാണെന്ന് പറഞ്ഞുകൊണ്ട് ടി എൻ പ്രതാപനെതിരെ അടൂർ പ്രകാശന്റെ ഫേസ്ബുക്ക് പോസ്റ്റ്. കരുണ എസ്റ്റേറ്റ് വിവാദത്തിൽ നിൽക്കവെ എൽ ഡി എഫിനെതിരെ പരസ്യ പ്രഖ്യാപനവുമായി എത്തിയ ടി എൻ പ്രതാപന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായിട്ടായിരുന്നു അടൂരിന്റെ പ്രസ്താവന.
 
പ്രതാപന്റെ വാക്കുകൾക്ക് മറുപടിയായി '' പ്രതികാരത്തിന്റെ പ്രതാപമല്ല എന്റെ ലക്ഷ്യം പ്രവൃത്തിയുടെ സത്യസന്ധതയാണ്. വേലി തന്നെ വിളവു തിന്നുന്നതിൽ ദുഖമുണ്ട്. ആരോഗ്യകരമായ വിമർശനങ്ങ‌ളെ അതീവ ഗൗരവത്തോടെയും വ്യക്തിപരമായ വിമർശനങ്ങ‌ളെ അതീവ പുച്ഛ്ത്തോടെയും അവഗണിക്കുന്നുവെന്ന്'' അടൂർ പ്രകാശൻ ഫേസ് ബുക്കിൽ കുറിച്ചു. 
 
മന്ത്രിസഭയിലെ ബിജു രമേശിന്റെ പുതിയ ബന്ധു സർക്കാരിനെതിരെ ഗൂഢാലോചന നടത്തുന്നുണ്ടെന്ര് അഭിപ്രായപ്പെട്ട് കഴിഞ്ഞ ദിവസം ടി എൻ പ്രതാപൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. കരുണ എസ്റ്റേറ്റ് വിഷയത്തിലെ ചേരി തിരിവ് ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും പ്രസ്താവിക്കുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക