കോഴിക്കോടിന്റെ തനതായ രുചിയറിയാന്‍ ഒടുവില്‍ ഒളിമ്പിക്‌സ് വെള്ളി, വെങ്കല മെഡല്‍ ജേതാവായ സുശീല്‍ കുമാറുമെത്തി. കോഴിക്കോടിന്റെ രുചി നാവില്‍ മതിവരുവോളം തരുന്ന പ്രശസ്തമായ പാരഗണ്‍ ഹോട്ടലിലാണ് സുശീല്‍ കുമാര്‍ എത്തിയെതിയത്.
രുചി വൈവിധ്യത്തിന്റെ ലോകത്ത് എത്തിയ സുശീലിന് മുന്നില്‍ വിഭവങ്ങള്‍ നിരന്നതോടെയാണ് എല്ലാവര്‍ക്കും ആ കാര്യം മനസിലായത്. ഗോദയില്‍ എതിരാളികളെ മലര്‍ത്തിയടിക്കുന്ന സുശീല്‍ ഒരു തികഞ്ഞ സസ്യഭുക്കാണെന്ന്. മുന്നിലെത്തിയ വെജിറ്റേറിയന്‍ ഭക്ഷണങ്ങളില്‍ ഒന്നൊന്നായി പരീക്ഷണം നടത്തിയ അദ്ദേഹത്തിന് ഏറ്റവും ഇഷ്ട്മായത് ഗോതമ്പ് പൊറോട്ടയാണ്. കൂണ്‍വരട്ടിയത്, മാങ്ങാക്കറി, ആലപ്പുഴ വെജിറ്റേറിയന്‍ കറി, ആപ്പിള്‍ ഹണി മിന്റ് പലേറ്റ്, വെണ്ടയും കുരുമുളകും ചേര്‍ത്ത് വറുത്തെടുത്തത് എല്ലാം മതിയാവുവോളം കഴിച്ചു. സേമിയ പായിസവും ബിരിയാണി ചായയും ആസ്വദിച്ച് ഒടുവില്‍ ഡാന്‍സിങ് ടീയോടെ 'ചെറിയ മത്സരം' അവസാനിപ്പിച്ചു.
എന്തുപറയുമെന്ന് ആലോചിച്ചിരുന്ന ഹോട്ടല്‍ അധികൃതരോട് സുശീല്‍ പറഞ്ഞത് ഇങ്ങനെ 'ഗംഭീരം' അടുത്തകാലത്തെങ്ങും ഇത്രയും രുചികരമായ ഭക്ഷണം കഴിച്ചിട്ടില്ല. ഇനിയും ഈ രുചിയറിയാന്‍ കോഴിക്കോട്ട് വരുമെന്നും സുശീല്‍ പറഞ്ഞു.