കിരീടം തന്റെ കുടുംബത്തിന്റെ നേര്‍ച്ച; ഓഡിറ്റ് ചെയ്യാന്‍ മറ്റുപാര്‍ട്ടിക്കാര്‍ക്ക് അധികാരമില്ലെന്ന് സുരേഷ് ഗോപി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 5 മാര്‍ച്ച് 2024 (12:12 IST)
കിരീടം തന്റെ കുടുംബത്തിന്റെ നേര്‍ച്ചയാണെന്നും ഇത് ഓഡിറ്റ് ചെയ്യാന്‍ മറ്റുപാര്‍ട്ടിക്കാര്‍ക്ക് അധികാരമില്ലെന്നും തൃശൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. കിരീടം പണിയാന്‍ കൊടുത്ത സ്വര്‍ണത്തില്‍ പകുതിയും പണിതയാള്‍ തിരിച്ചുനല്‍കിയെന്നും അതുചേര്‍ക്കാന്‍ പറ്റില്ലെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
 
താന്‍ കിരീടം നല്‍കിയത് വിശ്വാസികള്‍ക്ക് പ്രശ്നമില്ലെന്നും ആരാണ് വര്‍ഗീയത പറയുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. അതേസമയം തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 10 ലക്ഷം രൂപയുടെ കിരീടം മാതാവിന് സമര്‍പ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍