ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നടന്‍ സുരേഷ് ഗോപി വിമര്‍ശിച്ചത്. ഓരോരുത്തരുടേയും നെഞ്ചത്ത് വിമാനത്താവളം വരണം എന്നാണ് മുഖ്യമന്ത്രി പോലും കരുതുന്നത്. വിവരമുള്ളവരോട് കാര്യങ്ങള്‍ അന്വേഷിച്ച് പഠിച്ചതിന് ശേഷം മാത്രമേ നിലപാട് പ്രഖ്യാപിക്കാവൂ എന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.