സഭാ കേസില്‍ സര്‍ക്കാരിനു ശകാരം; ചീഫ് സെക്രട്ടറിയെ ജയിലിലടയ്ക്കുമെന്ന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്
ഓർത്തഡോക്‍സ് – യാക്കോബായ പള്ളിതർക്ക കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശവുമായി സുപ്രീംകോടതി.
സുപ്രീംകോടതി വിധി മറികടക്കാൻ സർക്കാർ ശ്രമിക്കുകയാണ്. വിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലിൽ അടയ്ക്കുമെന്നും ജസ്റ്റിസ് അരുൺ മിശ്ര ചൂണ്ടിക്കാട്ടി.
ബിഹാർ ചീഫ് സെക്രട്ടറിയുടെ അനുഭവം കേരളാ ചീഫ് സെക്രട്ടറിയ്ക്ക് ആരെങ്കിലും പറഞ്ഞ് മനസിലാക്കി കൊടുക്കണം. കേരള സർക്കാർ സുപ്രീംകോടതിക്ക് മുകളിലല്ല. വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. ഇത് ക്ഷമിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
കട്ടച്ചൽ, വാരിക്കോലി പള്ളികൾ നൽകിയ കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ പരാമർശം. കാര്യങ്ങൾ ചീഫ് സെക്രട്ടറിയെ ധരിപ്പിക്കാൻ അഭിഭാഷകനോട് കോടതി നിർദേശിക്കുകയും ചെയ്‌തു.