അയോധ്യ ഭൂമി തർക്കത്തിൽ മധ്യസ്ഥ ചർച്ചകൾ ഫലം കാണുന്നുവോ ?

വെള്ളി, 10 മെയ് 2019 (14:54 IST)
അയോധ്യ ഭൂമിതർക്കം. രാജ്യത്ത് ബിജെപിക്കും സംഘപരിപവർ സംഘടനകൾക്കും വലിയ വർളർച്ച നൽകിയ മാറ്റൊരു പ്രശ്നം ഒരു പക്ഷേ രാജ്യത്ത് ഉണ്ടയിക്കാണില്ല. പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ പോലും അയോധ്യയിൽ രമക്ഷേത്രം നിർമ്മിക്കും എന്ന തരത്തിലുള്ള ക്യാംപെയിനുകൾ ബി ജെ പിക്ക് വലിയ രീതിയിൽ ഗുണകരമയി. .2014ലെ ലോക്സഭ തിരാഞ്ഞെടുപ്പിൽ ബി ജെ പിക്ക് വലിയ വിയം നൽകിയതും ഈ പ്രചരണം തന്നെയായിരുന്നു.
 
ഇപ്പോൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ബി ജെ പിയുടെ പ്രധാന ക്യാംപെയിംനുകളിലൊന്ന് രമക്ഷേത്രം തന്നെയായിരുന്നു. വിഷയം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണയിൽ വന്നതോടെ പ്രശ്നത്തിൽ പെട്ടന്ന് പരിഹാരം ഉണ്ടാകും എന്ന് കരുതിയെങ്കിലും കേസ് അനിശ്ചിതമായി നീണ്ടുപോവുകയാണ്.
 
കേസ് പരിഗണിച്ച സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് തർക്കത്തിന് മധ്യസ്ഥ ചർച്ചകളിലൂടെ സമവായത്തി മൂന്നംഗ കമ്മറ്റിയെ നിയോഗിച്ചിരുന്നു. ഇപ്പോൾ മധ്യഥ ചർച്ചൾക്കായി കമ്മറ്റിക്ക് കൂടുതൽ സമയം അനുവദിച്ചിരിക്കുക്യാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്. ഓഗസ്റ്റ് 15 വരെയണ് മധ്യസ്ഥ ചർച്ചകൾക്കായി മൂന്നംഗ കമ്മറ്റിക്ക് കോടതി സമയം നീട്ടി നാൽകിയിരിക്കുന്നത്. 
 
എട്ടാഴ്ചകളാണ് മധ്യസ്ഥ ചർച്ചകൾക്കായി ആദ്യം സുപ്രീം കോടതി സമയം അനുവദിച്ചിരുന്നത്. വെള്ളിയാഴ്ച കേസ് പരിഗണിച്ചതോടെ കൂടുതൽ സമയം അനുവദിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനയ ഭരണഘടന ബെഞ്ച് തീരുമാനിക്കുകയയിരുന്നു. കേസിൽ എന്ത് പുരോഗതി ഉണ്ടായി എന്ന കാര്യം ബെഞ്ച് വ്യാക്തമാക്കില്ല. എന്നും കേസിന്റെ വാദത്തിന്റെ കോടതി വ്യക്തമാക്കി. 
 
റിട്ടയഡ് ജസ്റ്റിസ് ഖലീഫുള്ള ഖാനാണ് കമ്മറ്റിയുടെ അധ്യക്ഷൻ, അഭിഭാഷകനായ ശ്രീറാം പാഞ്ചു, ശ്രി ശ്രി രവിശങ്കർ എന്നിവർ കമ്മറ്റുയിലെ അംഗങ്ങളാണ്. ആവശ്യമെങ്കിൽ കൂടുതൽ അംഗങ്ങളെ മധ്യസ്ഥ ചർച്ചകൾക്കായി നിയോഗിക്കാം എന്ന് സുപ്രീം കോടതി നേരത്തെ വ്യക്താമാക്കിയിരുന്നു. 2010ലും 2017ലും അയോധ്യ തർക്ക ഭൂമിയിൽ പരിഹരം ഉണ്ടാക്കുന്നതിനായി മധ്യസ്ഥ ചർച്ചകൾ നടന്നിരുന്നു. എന്നാൽ തുടക്കത്തിൽ തന്നെ ഇത് പരാജയപ്പെടുകയും  ചെയ്തു. 
 
ഉത്തർപ്രദേശ് സർക്കാരും രാം ലല്ലയും അന്ന് മധ്യസ്ഥ ചർച്ചകളോട് മുഖം തിരിഞ്ഞ് നിന്നതോടെയാണ് തുടക്കത്തിൽ തന്നെ ചർച്ച പരാജയപ്പെട്ടത്. നിർമോഹി അഘാഡ, രാം ലല്ല എന്നീ സംഘടനകളും ഉത്തർ പ്രദേശ് സർക്കാരും ഇക്കുറിയും മധ്യസ്ഥ ചർച്ഛകൾക്ക് എതിർ നിലപാടാണ് കോടതിയിൽ സ്വീകരിച്ചത് ഇത് മധ്യഥ ചർച്ചകൾ പരാജയപ്പെടുമ് എന്ന തോന്നലുണ്ടാക്കിയിരുന്നു.
 
ചർച്ചകളിൽ ഉണ്ടായ തീരുമാനം പുറത്തുപറയില്ല എന്ന് സുപ്രീം കോടതി പറഞ്ഞതിൽ നിന്നും മധ്യസ്ഥ ചർച്ക്കളിൽ സ്മവായ്മ് ഉണ്ടകുന്നു എന്ന തോന്നൽ ജനിപ്പിക്കുന്നതാണ്.  മധ്യസ്ഥ ചർച്ചകളിലൂടെ സമവായം കണ്ടെത്താൻ സാധിച്ചാൽ അതാവും കേസിലെ അന്തിമ വിധി എന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍