കരിമണല്‍ ഖനനം: സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

Webdunia
ശനി, 29 നവം‌ബര്‍ 2014 (13:49 IST)
കേരളത്തില്‍ സ്വകാര്യ മേഖലയില്‍ കരിമണല്‍ ഖനനത്തിന് സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. കരിമണല്‍ ഖനനം സ്വകാര്യ മേഖലയ്ക്ക് അനുവദിക്കുന്നത് തിരിച്ചടിയാകുമെന്നും അതിനാല്‍ വിഷയം യുഡിഎഫിലും ചര്‍ച്ച ചെയ്യണമെന്നാണ് വ്യവസായ വകുപ്പിന്റെ നിലപാട്.

കരിമണല്‍ ഖനനത്തിനെതിരേ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ രംഗത്ത് വന്നപ്പോള്‍. ഒന്നര വര്‍ഷത്തിന് ശേഷം അപ്പീല്‍ നല്‍കിയ അഡ്വക്കേറ്റ് ജനറലിന്റെ നടപടി കരിമണല്‍ ലോബിയെ സഹായിക്കുന്നതിന് തുല്യമാണെന്നായിരുന്നു ടിഎന്‍ പ്രതാപന്‍ എംഎല്‍എ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കരിമണല്‍ ഖനനത്തിന് സമര്‍പ്പിച്ച 29 അപേക്ഷകള്‍ വിശദമായി പരിശോധിച്ച് തീരുമാനമെടുക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 2013ലെ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബഞ്ച് തള്ളിയാണ് വിഷയത്തില്‍ കോടതി പുതിയ ഉത്തരവിറക്കിയത്.  


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.