സംസ്ഥാനത്ത് വേനൽ കടുക്കുന്നു: പാലക്കാട്ടെ താപനില 41 ഡിഗ്രിയിലെത്തി

Webdunia
ശനി, 5 മാര്‍ച്ച് 2022 (14:12 IST)
സംസ്ഥാനത്ത് വേനൽക്കാലം ആരംഭിച്ചതോടെ താപനില ഉയരുന്നു. പാലക്കാട് ജില്ലയിൽ ചൂട് ഇന്ന് 41 ഡിഗ്രി കടന്നു. മുണ്ടൂര്‍ ഐആര്‍ടിസിയിലെ താപമാപിനിയിലാണ് 41 ഡിഗ്രീ ചൂട് രേഖപ്പെടുത്തിയത്. ജില്ലയിൽ ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.
 
ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് പാലക്കാട് നഗരത്തിലാണ് ചൂട് കൂടുതൽ. 2016-ലെ 41.9 ഡിഗ്രീയാണ് ജില്ലയിൽ ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയര്‍ന്ന താപനില. ഈ വർഷം ഇത് മറികടക്കാൻ സാധ്യതയേറെയാണ്. ചൂട് കനക്കുന്നതോടെ കുടിവെള്ളക്ഷാമമുണ്ടാകുമോ എന്ന ആശങ്കയിലാണ് പാലക്കാട്ടുകാർ. 

അനുബന്ധ വാര്‍ത്തകള്‍

Next Article