യുവതിയുടെ ആത്മഹത്യ: ഭർത്താവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍

തിങ്കള്‍, 13 ഫെബ്രുവരി 2023 (15:46 IST)
മലപ്പുറം: യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയ്ക്കൽ രണ്ടത്താണി മുള്ളൻമട സ്വദേശി അടാട്ടിൽ അർഷാദ് (37) ആണ് പിടിയിലായത്.

കഴിഞ്ഞ വെള്ളിയാഴ്ച അർഷാദിന്റെ ഭാര്യ വെട്ടിച്ചിറ മുഴങ്ങാണി സ്വദേശി മുസല്യാരകത്തു സഫാന (23) ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടർന്ന് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സഫാന മരിച്ചത്.

സഫാന ഭർതൃപീഡനം കാരണമാണ് മരിച്ചതെന്ന് സഫാനയുടെ ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഭർത്താവാ അർഷാദിന്റെ അറസ്റ് ചെയ്തത്. കാടാമ്പുഴ എസ്.ഐ അമീറലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍