സാമ്പത്തിക ബാധ്യത : ഗൃഹനാഥൻ തൂങ്ങിമരിച്ചു

തിങ്കള്‍, 13 ഫെബ്രുവരി 2023 (15:28 IST)
പാലക്കാട്: ബാങ്കിൽ നിന്ന് നിന്നെടുത്ത വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നോട്ടീസ് ലഭിച്ച ഗൃഹനാഥൻ തൂങ്ങിമരിച്ചു. തിങ്കളാഴ്ച രാവിലെ പാലക്കാട് കള്ളിക്കാട് കെ.എസ്.എം.മൻസിലിൽ അയൂബ് എന്ന 60 കാരനാണു തൂങ്ങിമരിച്ചത്.
 
മരുമകന്റെ ബിസിനസിനായാണ് വീട് ഉൾപ്പെടെ ഈട് വച്ച് സ്വകാര്യ ബാങ്കിൽ നിന്നാണ് അയൂബ് വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് ജപ്തി നോട്ടീസ് അയച്ചത്. ഇതിന്റെ വിഷമത്തിൽ അയൂബ്‌ തൂങ്ങിമരിച്ചു എന്നാണു പോലീസ് നിഗമനം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍